മുട്ട എടുക്കുന്നതിനിടെ കോഴി കൈയ്യിൽ കൊത്തി; ഞരമ്പ് മുറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ കൊത്തേറ്റ് മരണം വരിച്ചത്.

Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (11:34 IST)
വളർത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു ഇവർ. കൂട്ടിലുണ്ടായിരുന്ന പൂവർകോഴി കൈയ്യിൽ ആഞ്ഞുകൊത്തുകയായിരുന്നു. ഓസ്ട്രേലിയയിലെ കാൻബെറിയിലാണ് സംഭവം. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ കൊത്തേറ്റ് മരണം വരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൂട്ടിലുണ്ടായിരുന്ന കോഴി കൂർത്ത കൊക്ക് കൊണ്ട് ആഞ്ഞ് കൊത്തിയപ്പോൾ ഞരമ്പ് മുറിയുകയായിരുന്നു. രക്തസ്രാവം അനിയന്ത്രിതമായതാണ് മരണ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :