രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വരുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീനു എസ്| Last Updated: തിങ്കള്‍, 24 ഓഗസ്റ്റ് 2020 (07:40 IST)
രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വരുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിത്തം വഹിക്കുകയും ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ 73ദിവസത്തിനുള്ളില്‍ രാജ്യത്ത് ലഭ്യമാകും എന്ന തരത്തിലുള്ള പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രാജ്യത്ത് 20 കേന്ദ്രങ്ങളിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. വാക്‌സിന്‍ തയ്യാറാകുമ്പോള്‍ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :