1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. covid cases in india rises

ആന്ധ്രയിൽ ഇന്ന് 10,276 പേർക്ക് കൊവിഡ്, ഉത്തർപ്രദേശിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

കൊവിഡ്
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശിൽ ഇന്ന് 10,276 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3,45,216 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 89,389 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് 3,189 പേർ ഇതുവരെ ആന്ധ്രാപ്രദേശിൽ മരണപ്പെട്ടു.
 
അതേസമയം ഉത്തർപ്രദേശിൽ ഇന്ന് കൊവിഡ് കേസുകളുടെ  ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് റിപ്പോർട്ട് ചെയ്‌തത്. 5,375 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 70 മരണങ്ങൾ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്‌തു. 1.82 ലക്ഷം പേർക്കാണ് ഉത്തർപ്രദേശിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 48,294 പേർ ചികിത്സയിലാണ്. 2,867 പേർ കൊവിഡ് ബാധിച്ചു മരിച്ചു.
അടുത്ത ലേഖനം
ഈ ഓണം സോപ്പിട്ട്, മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്