രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു, മൂവായിരത്തിലധികം മരണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മെയ് 2020 (10:02 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിദ് രോഗബാധിതരുടെ എണ്ണം വർധിച്ചിരിക്കുന്നത്. നാലാംഘട്ട ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,139 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ഇത് 5242 ആയിരുന്നു. ഇതോടെ കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.നിലവിൽ 60,000 ത്തോളം ആളുകളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.ഇതുവരെ 3163 മരണങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.ഇവിടെ മാത്രം 35,000ത്തിന് മുകളിൽ രോഗികളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :