പന്ത് മിനുക്കാൻ ഉമിനീർ തേക്കുന്ന നടപടി വിലക്കണമെന്ന് കുംബ്ലൈ തലവനായ ക്രിക്കറ്റ് കമ്മിറ്റി

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മെയ് 2020 (09:47 IST)
പന്ത് തിളക്കുവാനായി കളിക്കാർ ഉപയോഗിക്കുന്ന നടപടി വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലൈ അധ്യക്ഷനായ ക്രിക്കറ്റ് കമ്മിറ്റി.കളിയുടെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ.സി.സി കമ്മിറ്റി കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നൽകിയ ശുപാർശയിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം രോഗം പകരാൻ ഇടവരുത്താത്ത വിയർപ്പിന്റെ ഉപയോഗം തുടരാമെന്നും സമിതിയുടെ ശുപാർശയിൽ പറയുന്നു.ഉമിനീർ വഴി കൊറോണ വ്യാപിക്കാൻ എളുപ്പമാണെന്ന ഐ.സി.സി മെഡിക്കല്‍ ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. പീറ്റര്‍ ഹാര്‍കോര്‍ട്ടിന്റെ വാദം ഏകകണ്ടേന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അതേ സമയം വിയർപ്പിലൂടെ വൈറസ് പകരില്ലെന്ന മെഡിക്കൽ ഉപദേശവും കമ്മിറ്റി സ്വീകരിച്ചു.കളിക്കളത്തിലും പരിസരത്തും മെച്ചപ്പെട്ട ശുചിത്വ നടപടികള്‍ കൈക്കൊള്ളണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :