കൊവിഡ് വരാതിരിക്കാൻ മലേറിയ മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മെയ് 2020 (09:28 IST)
കൊവിഡിനെ പ്രതിരോധിക്കാനായി കഴിഞ്ഞ ഒരാഴ്ച്ചയായി താൻ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍
കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കൊവിഡ് ചികിത്സയ്‌ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാമോ എന്ന വിഷയത്തിൽ ആരോഗ്യവിദഗ്‌ധർക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.

നിലവിൽ കൊവിഡ് നെഗറ്റീവാണെങ്കിലും പ്രതിരോധത്തിനായാണ് മരുന്നുകൾ കഴിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.കൊവിഡ് ചികിത്സയ്‌ക്ക് മരുന്നുപയോഗിക്കുന്നത് ദൂഷ്യഫലങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ പറയുമ്പോളും ഇതിനെ പ്രോത്സാഹിക്കുന്ന നിലപാടാണ് ട്രംപിനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :