കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം കോവിഡ് രോഗികള്‍; ആറ് ആഴ്ചയ്ക്കിടെ ഏറ്റവും കുറവ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 29 മെയ് 2021 (10:53 IST)

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ ഏറ്റവും കുറഞ്ഞ രോഗ സ്ഥിരീകരണ നിരക്കാണിത്. കോവിഡ് വ്യാപന കര്‍വ് താഴുന്നതിന്റെ ലക്ഷണമാണിതെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഏപ്രില്‍ 12 നു ഇന്ത്യയില്‍ 1.61 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,84,601 പേര്‍ കോവിഡ് മുക്തരായി. നിലവില്‍ 22.28 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2.77 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,617 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണസംഖ്യ 3,22,512 ആയി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :