ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 മെയ് 2023 (15:11 IST)
ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി. തിരുവമ്പാടി ,പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് പരിസമാപതിയായത്. അടുത്ത വര്‍ഷത്തെ പൂരാഘോഷം 2024 ഏപ്രില്‍ 19നാണ് .

പൂരത്തില്‍ പങ്കെടുക്കാന്‍ ജനസാഗരം തന്നെയാണ് തേക്കിന്‍കാട് മൈതാനിയിലെത്തിയത്. തിരുവമ്ബാടി ചന്ദ്രശേഖരനാണ് തിരുവമ്ബാടി ഭഗവതിയുടെ തിടമ്‌ബേറ്റിയത്. എറണാകുളം ശിവകുമാര്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റി.വടക്കുംനാഥനെ വണങ്ങി പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂല സ്ഥാനത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :