സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ബാര്‍കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 മെയ് 2023 (12:44 IST)
സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ബാര്‍കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. സിബിഐയുടെ അന്വേഷണാവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പി എല്‍ ജേക്കബ് എന്നയാളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 418 ബാറുകള്‍ തുറക്കാന്‍ 5 കോടി രൂപ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിനാധാരമായത്.

അതേസമയം ബാര്‍കോഴക്കേസ് കുത്തി പോകുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസ് പറയുന്നത് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :