1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3095 പേര്‍ക്ക്

Covid
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3095 പേര്‍ക്ക്. ആറുമാസക്കാലത്തിലെ രാജ്യത്തെ ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. വ്യാഴാഴ്ച 3016 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 15208 ആയി ഉയര്‍ന്നു. 
 
അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ 1390 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. കൊവിഡ് മുക്തി നിരക്ക് 98.78 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 118694 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
അടുത്ത ലേഖനം
മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്