1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Presenting the Official Lyrical Video Song Sreematha.

ശ്രീ മാത,കള്ളനും ഭഗവതിയിലെ ഗാനം, ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്

Eastcoast Vijayan Ranjin Raj Johny Antony Salim Kumar
കള്ളനും ഭഗവതിയും ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്. സിനിമയിലെ ലിറിക്കല്‍ വീഡിയോ ഗാനമാണ് ശ്രദ്ധ നേടുന്നത്. ശ്രീ മാതാ എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഗാനം: ശ്രീ മാത
സംഗീതസംവിധാനം - രഞ്ജിന്‍ രാജ്
 ഗായകര്‍ - ദിവ്യ എസ് മേനോന്‍, ഭദ്ര രജിന്‍, മേഘ
നാട്ടില്‍ ചെറിയ മോഷണങ്ങളൊക്കെ നടത്തിവരുന്ന കള്ളനെ തേടി പെട്ടെന്നൊരു ദിവസം ഭഗവതി എത്തുന്നു. തുടര്‍ന്ന് നായിക കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
അനുശ്രീ, ബംഗാളി താരം മോക്ഷ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി എന്നിങ്ങനെയുള്ള താരനിരയും സിനിമയിലുണ്ട് 
 
കെ വി അനില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 രതീഷ് റാം ഛായാഗ്രാഹണവും 
രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ദര്‍ശനയെ പരിചയപ്പെടുന്നത് ഒരു സംഗീത പരിപാടിക്കിടെ, അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം വിവാഹം, പിന്നീട് പിരിഞ്ഞു; വിജയ് യേശുദാസിന്റെ ജീവിതം ഇങ്ങനെ