രാജ്യത്ത് കൊവിഡ് കുതിക്കുന്നു; സജീവ കേസുകള്‍ പതിനായിരം കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (16:07 IST)
രാജ്യത്ത് കൊവിഡ് കുതിക്കുന്നു. സജീവ കേസുകള്‍ പതിനായിരം കടന്നു. രാജ്യത്ത് 1805 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 7 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തില്‍ 3 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

അതേസമയം കേരളമാണ് സജീവ കൊവിഡ് കേസുകളുടെ പട്ടികയില്‍ ഒന്നാമത്. ശനിയാഴ്ച കേരളത്തില്‍ 1500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :