സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (15:58 IST)
ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകരുടെ ജീവിതത്തില്‍ നര്‍മ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും ഇന്നസെന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നര്‍മ്മം കൊണ്ട് അദ്ദേഹം ജനങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചെന്ന്അനുരാഗ് പറഞ്ഞു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു: ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.