സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (12:21 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് സ്വര്‍ണ വില 43,800ല്‍ എത്തിയത്. മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ 9നും ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :