ഡേറ്റ് മാറ്റി, സമയക്രമത്തിലും മാറ്റം, ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയുടെ സമയക്രമം ഇങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (12:49 IST)
ഇന്ത്യ-ഏകദിന ട്വെന്റി 20 പരമ്പരയുടെ സമയക്രമത്തിൽ മാറ്റം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന ഏകദിനം 3 മണിക്കാണ് തുടങ്ങുക. ഏഴരയ്ക്ക് തുടങ്ങേണ്ട ട്വെന്റി 20 മത്സരങ്ങൾ 8 മണിക്കാണ് മാറ്റിയിട്ടുള്ളത്.
ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് തീരുമാനം എടുത്തത്.

ഇന്ന് തുടങ്ങേണ്ടിയിരുന്ന ഏകദിന പരമ്പര ശ്രീലങ്കൻ കളിക്കാർ കൊവിഡ് ബാധിതരായതിനെ തുടർന്ന് ഈ മാസം പതിനെട്ടിലേക്കാണ് നീട്ടിവെച്ചത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് ശ്രീലങ്കയില്‍ കളിക്കുക. അതേസമയം, കൊവിഡ് ബാധിതനായ ലങ്കയുടെ ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്‌ളവറിന് പകരം താല്‍ക്കാലിക കോച്ചായി ധമിക സുദര്‍ശനയെ നിയമിച്ചു. ശ്രീലങ്കയുടെ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനാണ് ധമിക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :