24 മണിക്കൂറിനിടെ പതിനായിരത്തോളം പുതിയ കൊവിഡ് കേസുകൾ, രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്കയുണർത്തുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജൂണ്‍ 2020 (10:36 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,971 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,46,628 ആയി ഉയർന്നു.നിലവിൽ 1,20,406 ആളുകളാണ് ചികിത്സയിലുള്ളത്. 1,19,293 പേരുടെ ഫലം നെഗറ്റീവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,929 ആയി.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് രാജ്യത്തെ പകുതിയോളം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിലവില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളി അഞ്ചാം സ്ഥാനത്താണ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :