അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പുതിയ 10ഹോട്ട്സ്പോട്ടുകള്‍; എട്ടും പാലക്കാട് നിന്ന്
- സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1000 കഴിഞ്ഞു; നിരീക്ഷണത്തിലുള്ളത് രണ്ടുലക്ഷത്തോളം പേര്
- ശിവഗിരി സര്‍ക്യൂട്ട് പദ്ധതി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് ഉമ്മന്‍ ചാണ്ടി
- ഷാഫി പറമ്പില്‍ എംഎല്‍എയും വികെ ശ്രീകണ്ഠന് എംപിയും ക്വാറന്റൈനില്‍
- പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു
അണ്ടര്‍ ടേക്കറും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ബന്ധം!; കൊറോണയ്ക്ക് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ
അണ്ടര്‍ ടേക്കറും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ബന്ധത്തെകുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ തകര്‍ത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. റെസിലിങ് എന്റര്ടെയ്ന്മെന്റ് ഷോയിലെ താരമാണ് അണ്ടര്‍ ടേക്കര്‍. താരത്തിന്റെ പ്രത്യേകത മരിച്ചതിനു ശേഷം ജീവിക്കുന്ന അപൂര്‍വ്വ സിദ്ധിയാണ്. ദാവൂദ് ഇബ്രാഹിമും ഇത്തരത്തില്‍ നിരവധി തവണ മരിച്ചിട്ട് ജീവിച്ച ആളാണ്. അതിനാലാണ് തമാശരൂപേണ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ പൊടിച്ചുവാരുന്നത്.
ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഇതിന്റെ സത്യാവസ്ഥ ആര്‍ക്കും അറിയില്ല. ഇന്ത്യയുടെ പിടികിട്ടാപുള്ളിയായ ദാവൂദ് പാക്കിസ്ഥാന്റെ സംരക്ഷണയിലാണ്. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയാണ് ഇയാള്‍.
കൊടുംഭീകരന് ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി ദേശീയമാധ്യമമായ ന്യൂസ് എക്സാണ് റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ നിറയുകയാണ്.