രേണുക വേണു|
Last Modified ശനി, 19 ഫെബ്രുവരി 2022 (08:04 IST)
എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയില്‍ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.). അടുത്തയാഴ്ച യോഗംചേരും. നാലുമാസംവരെയാണ് ബൂസ്റ്റര്‍ ഡോസിന് പ്രതിരോധം നല്‍കാനാവുക.