അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ജനുവരി 2022 (13:51 IST)
കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒന്നാം തരംഗത്തില്‍നിന്നും രണ്ടാം തരംഗത്തില്‍നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഡെല്‍റ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകള്‍ ഉണ്ടാകുന്നു. ഡെൽറ്റയേക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന് എന്നാൽ അതിനർഥം ഒമിക്രോണ്‍ അവഗണിക്കാം എന്നുള്ളതല്ല. ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും.
ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ എന്‍. 95 മാസ്‌കോ ഡബിള്‍ മാസ്‌കോ വേണം എല്ലാവരും ധരിക്കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, വാക്‌സിന്‍ സ്വീകരിക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ചുകാര്യങ്ങള്‍ വ്യക്തികളെന്ന നിലയില്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.