അഗ്നിപഥ് പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം; ഇവര്‍ക്ക് ജോലി കിട്ടില്ല !

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (08:06 IST)

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ജോലി ലഭിക്കില്ല.

അഗ്നിപഥ് പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കി കേന്ദ്രത്തിനു കൈമാറുകയാണ് വേണ്ടത്. പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ ഇനി പദ്ധതിയുടെ ഭാഗമാകരുത് എന്നാണ് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വ്യക്തമാകുന്നത്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുന്നത്. ഏകദേശം എണ്ണൂറില്‍ അധികം പേരാണ് ബിഹാറില്‍ മാത്രം അറസ്റ്റിലായിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :