ദേഷ്യത്തില്‍ പറയുന്ന വാക്കുകളെ ആത്മഹത്യാപ്രേരണയായി കാണാന്‍ ആവില്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:30 IST)
ദേഷ്യത്തില്‍ പറയുന്ന വാക്കുകളെ ആത്മഹത്യാപ്രേരണയായി കാണാന്‍ ആവില്ലെന്ന് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്ന് ആരോപണം ഉന്നയിക്കപ്പെട്ട മൂന്നുപേര്‍ക്കെതിരായ നിയമനടപടികള്‍ റദ്ദാക്കി കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. സമാനമായ കേസുകളില്‍ സുപ്രീംകോടതിയെടുത്ത തീരുമാനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് സുജോയ് പോളാണ് മൂന്നുപേര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :