പൗരത്വ നിയമഭേദഗതിക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (12:44 IST)
പൗരത്വ നിയമഭേദഗതിക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതില്‍ തന്നെ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാന ഹര്‍ജിയായി സുപ്രീംകോടതി കേള്‍ക്കും. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ പ്രത്യേകമായി കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരെ 200 ഓളം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 50 ഹര്‍ജികള്‍ അസമില്‍ നിന്നും 30 ത്രിപുരയില്‍ നിന്നുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :