Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (16:20 IST)
ഹുബ്ലി ഗൂഡാലോചന കേസില്‍
പ്രതികളായിരുന്ന നാല് മലയാളികളടക്കം 18 പ്രതികളെയാണ് കോടതി വെറുതെവിട്ടു. ഹുബ്ളി സെഷന്‍സ് കോടതിയുടേതാണ് വിധി.കേസില്‍ എട്ടാം പ്രതിയായ ഈരാട്ടുപേട്ട സ്വദേശി ശിബിലി
പത്താം പ്രതിയായ സഹോദരന്‍ ശാദുലി ഒമ്പതാം പ്രതിയായ മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി പതിമൂന്നാം പ്രതിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ് വി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മലയാളികള്‍.
സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുഎപിഎ പ്രകാരമായിരുന്നു ഇവരെ
2008 ല്‍ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കേസില്‍ 360 ഓളം സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു