ഇസ്ലാമിലേക്കും ക്രിസ്‌തുമതത്തിലേക്കും മാറിയ ദളിതുകൾക്ക് സംവരണമണ്ഡലങ്ങളിൽ മത്സരിക്കാനാവില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (19:10 IST)
ഇസ്ലാമിലേക്കും ക്രിസ്‌തുമതത്തിലേക്കും മതപരിവർത്തനം നടത്തിയ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണമണ്ഡലങ്ങളിൽ മത്സരിക്കനാവില്ലെന്നും മറ്റ് ആനുകൂല്യങ്ങൾക്ക് അർഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം ഹിന്ദു, സിഖ്, ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗം ജിവിഎല്‍ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ദളിതുകൾ ഇസ്ലാം, ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നതും ഹിന്ദു, സിഖ്, ബുദ്ധ മതം സ്വീകരിക്കുന്നതും പ്രകടമായ വ്യത്യസങ്ങളുണ്ട്. ഇത് ഭരണഘടനയിൽ തന്നെ പറയുന്നുണ്ട്. അതേസമയം ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിൽ നിന്നും തടയാൻ നിയമനിര്‍മാണം ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :