കാർഷിക നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു, പഠിക്കാൻ പ്രത്യേക സമിതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (14:03 IST)
കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യം,എഎസ് ബൊപ്പണ്ണ എന്നിവണ്ടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിഷയം പടിക്കാനായി നാലംഗ സമിതി രൂപികരിച്ച സുപ്രീം കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പിലാക്കരുതെന്നും പറഞ്ഞു.

ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന അറിയിച്ചു.അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :