ന്യുഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (08:41 IST)
കോണ്‍ഗ്രസ് ദേശീയാധ്യക്ഷ പദവിയിലേക്കുള്ള ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് സഹോദരി പ്രിയങ്കാ ഗാന്ധി വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ നയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേരിടുന്ന പരാജയമാണ് ഇതിനു കാരണം. അധ്യക്ഷ പദവിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാഹുലിന്റെ സ്ഥാനാരോഹണം വീണ്ടും വൈകിയേക്കുമെന്ന് സൂചനകളുണ്ട്.
നേരത്തെ ഏപ്രില്‍ 10ന് ബംഗലൂരുവില്‍ നടക്കുന്ന എഐസിസി യോഗത്തില്‍ രാഹുല്‍ പുതിയ പദവി ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടൂകള്‍. എന്നാല്‍ പ്രിയങ്കയ്ക്കായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദം തുടര്‍ന്നതോടെ രാഹുലിന്റെ അധ്യക്ഷപദവിയിലേക്കുള്ള യാത്ര പാതിവഴിയില്‍ മുടങ്ങിയതായാണ് സൂചന. ഇതോടെ എഐസിസി യോഗം എന്ന് തുടങ്ങുമെന്നതു സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ വിവരം.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് അവധിയെടുത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള പണിപ്പുരയിലാണെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.
എന്നാല്‍ തന്നെ അധ്യക്ഷനാക്കുന്നതിനായുള്ള സമ്മര്‍ദ്ദമാണ് നടത്തുന്നതെന്നാണ് ഒരുവിഭാഗം വിശ്വസിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം സംബന്ധിച്ചും പ്രതികരിക്കാന്‍ സോണിയ തയ്യാറായില്ല. രാഹുല്‍ മടങ്ങിയെത്തിയ ശേഷം എല്ലാ വ്യക്തമാകുമെന്നായിരുന്നു അവരുടെ പ്രതികരണം.