കറിയാച്ചനും പിള്ളേച്ചനും ഒന്നിക്കും, വിശാല കേരളാ കോണ്‍ഗ്രസ് ഐക്യം വരുന്നു

തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (15:14 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത്ധികാരമാറ്റമുണ്ടാകുമെന്ന് മനസിലായതോടെ യുഡി‌എഫ് വിട്ട് ഇടതുപാളയത്തിലേക്കടുത്ത കേരളാ കോണ്‍ഗ്രസ് ബി യുടെ നീക്കാങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം അധികാരപ്രാപ്തിക്കായി വിശാല കേരളാകോണ്‍ഗ്രസ് ഐക്യമാണെന്നു സൂചന. ഇടതുമുന്നണിയില്‍ ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുന്ന പി‌സി തോമസിന്റെ കേരളാ കോണ്‍ഗ്രസില്‍ സ്കറിയാ വിഭാഗവുമായി ചേര്‍ന്ന് ഒന്നിച്ച് ഒറ്റപാര്‍ട്ടിയാകാനുള നീക്കങ്ങള്‍ ബാലകൃഷ്ണപിള്ള തുടങ്ങിയതായി സൂചനകളുണ്ട്.

രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലാ എന്ന് ബാലകൃഷ്ണ പിള്‍ല നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നതിന്റെ കാര്യവും ഇതാണെന്നാണ് സൂചന. എന്നാല്‍ നിലവില്‍ ഇടതു പാളയത്തിലുള്ള ജനതാദളിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അനുകൂലമായ പ്രതികരണം ഉണ്ടാകേണ്ടിയിരിക്കുന്നു. കൂടാതെ പി‌സി ജോര്‍ജിനേക്കൂടി ഇടതുമുന്നണിയിലെത്തിക്കാനുള്ള നീക്കം സ്കറിയാ തോമസ് വിഭാഗം തുടങ്ങിയതായി സൂചനയുണ്ട്.

പാര്‍ട്ടീ നേതൃത്വവുമായി ജോപ്പ്ര്ജ് നിലവില്‍ ഇടഞ്ഞു നില്‍ക്കുന്നത് സ്കറിയാ തോമസ് വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
പി സി തോമസും, സ്കറിയാ തോമസും പരസ്പരം പുറത്തക്കികൊണ്ട് പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുകയാണ് ഇടതുമുന്നണിയിലെ കേരളാ കൊണ്‍ഗ്രസ്. പിള്ളയേ കൂടെക്കിട്ടിയാല്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള ആളെന്ന നിലയില്‍ ഇടതുമുന്നണിയില്‍ തുടരാമെന്നും സ്കറിയാ തോമസ് കണക്കുകൂട്ടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :