കശ്മീര്‍|
സജിത്ത്|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:17 IST)
കശ്മീരിൽ പൊലീസ് നടത്തിയ ടിയർഗ്യാസ് പ്രയോഗത്തിൽ പതിനെട്ടുകാരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നൗഹാട്ടയിലെ മലരാത്തയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇർഫാൻ അഹ്മദ് കൊല്ലപ്പെട്ടത്. കൂടാതെ പെല്ലറ്റ് ആക്രമണത്തിൽ 50കാരിയായ സ്ത്രീക്കും എട്ടു വയസുകാരനും ഗുരുതരമായി പരിക്കേറ്റു.
നാല്‍പ്പത്തിനാല് ദിവസമായി കർഫ്യൂ തുടരുന്ന കശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. നവാബ് ബസാറിലെ ഖലാംദൻപോറ മേഖലയിലാണ് എട്ടു വയസുകാരനു നേരെ പെല്ലറ്റ് ആക്രമണം നടന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴും സംഘര്‍ഷം നടക്കുന്നത്.