കേന്ദ്രസർക്കാരിന് തിരിച്ചടി; സിബിഐയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണം, നാഗേശ്വറ റാവുവിന് ഭരണപരമായ അധികാരം മാത്രം: സുപ്രീംകോടതി

കേന്ദ്രസർക്കാരിന് തിരിച്ചടി; സിബിഐയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണം, നാഗേശ്വറ റാവുവിന് ഭരണപരമായ അധികാരം മാത്രം: സുപ്രീംകോടതി

Rijisha M.| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (12:05 IST)
സിബിഐയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച്‌ നാഗേശ്വറ റാവുവിന് താല്ക്കാലിക ചുമതല നല്‍കിയ സംഭവത്തിൽ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി കിട്ടിയിരിക്കുകയാണ്.

അന്വേഷണം രണ്ടാഴ്‌ചയ്‌ക്കകം പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. അന്വേഷണത്തില്‍ ജസ്റ്റിസ് എ കെ പട്‌നായിക് മേല്‍നോട്ടം വഹിക്കും. നാഗേശ്വര റാവു ഡയറക്ടര്‍ ആയ ശേഷം കൈക്കൊണ്ട നടപടികള്‍ സീല്‍വെച്ച്‌ കോടതിയല്‍ സമര്‍പ്പിക്കാനും സുപ്രീകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

നിലവില്‍ സി ബി ഐ ഡയറക്‌ടര്‍ ചുമതല നല്‍കിയിരിക്കുന്ന നാഗേശ്വറ റാവുവിന് ഭരണപരമായ അധികാരം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം നയപരമായ കാര്യങ്ങളിലൊന്നും ഇടപെടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നവംബര്‍ 12ന് ഹര്‍ജി വീണ്ടും പരിഗണിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :