ആരെയും പ്രേമിയ്ക്കില്ല, പ്രണയിച്ച് വിവാഹം കഴിയ്ക്കില്ല, വിദ്യാർത്ഥിനികളെക്കൊണ്ട് പ്രതിജ്ഞയെടുപപ്പിച്ച് കോളേജ് അധികൃതർ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 15 ഫെബ്രുവരി 2020 (16:35 IST)
വാലന്റൈസ് ദിനത്തിൽ മഹാരാഷ്ട്രയിലെ വനിതാ കോളേജിൽ പ്രണയത്തിനെതിരെ പ്രതിജ്ഞയെടുപ്പിച്ചതായി റിപ്പോർട്ട്. ചന്ദൂർ റെയിൽവേ ആർട്ട്സ് ആൻഡ് കൊമേഴ്സ് കോളേജിലെ വിദ്യാർത്ഥിനികളെകൊണ്ടാണ് കോളേജ് അധികൃതർ പ്രതിജ്ഞയെടുപ്പിച്ചത്.

'എനിക്ക് എന്റെ മാതാപിതാക്കളിൽ പൂർണ വിശ്വാസം ഉണ്ട്. ഞാൻ ഒരിയ്ക്കലും പ്രണയിക്കുയോ പ്രണയിച്ച് വിവാഹം കഴിയ്ക്കുകയോ ചെയ്യില്ല. എന്ന് സത്യം ചെയ്യൂന്നു' എന്നാണ് കോളേജ് അധികൃതർ വിദ്യാർത്ഥിനികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിയ്ക്കില്ല എന്നും പ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ആരെയും നിർബ്ബദ്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി അറിയില്ല എന്നാണ് മഹാരാഷ്ട്ര വനിതാ ശിശു ക്ഷേമ മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞത്. വാധ്രയിൽ 24കാരിയായ അധ്യാപികയെ മുൻ കാമുകൻ തീവച്ച് കൊലപ്പെടുത്തിയ സംഭവം കണക്കിലെടുത്താവാം കോളേജ് അധികൃതർ ഇത്തരത്തിൽ പ്രതിജ്ഞയെടുപ്പിച്ചത് എന്നും മന്ത്രി പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :