ആർട്ടിഫിഷ്യലി ഇന്റലിജന്റ് വാർത്താ അവതാരകനെ അവതരിപ്പിയ്ക്കാൻ റോയിട്ടേഴ്സ് !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 15 ഫെബ്രുവരി 2020 (16:05 IST)
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തി വാർത്താൾ ഇപ്പോൾ എഴുതുന്നുണ്ട്. കായിക മേഖലയിലാണ് ഇത് പ്രാധാനമായും പ്രയോജനപ്പെടുന്നത്. അന്താരാഷ്ട്ര വാർത്താ റിപ്പോർട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ രാംഗത്ത് അടുത്ത ലെവലിലേയ്ക്ക് നീങ്ങുകയാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്.

എഐ അടിസ്ഥാനപ്പെടുത്തിയുള്ള വാർത്താ അവതാരകനെ അവതരിപ്പിച്ചിരിയ്ക്കുകയാണ് റോയിട്ടേഴ്സ്. ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് വാർത്താ കമ്പനിയായ സിന്തേഷ്യയും റോയിട്ടേഴ്സും സംയുക്തമായി നിർമ്മിച്ച എഐ അവതാരകന്റെ പ്രോട്ടോ ടൈപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. യഥാർത്ഥ വാർത്താ അവതാരകന്റെ ദൃശ്യങ്ങളിനിന്നുമാണ് വെർച്വൽ അവതാരകനെ ഒരുക്കിയിരിയ്ക്കുന്നത്.

വാർത്തകൾക്കനുസരിച്ച് ചലിയ്ക്കാനും ചുണ്ടനക്കനും വെർച്വൽ അവതാരകന് സാധിയ്ക്കും. എഐ റിപ്പോർട്ടർമാർ ഒരുക്കുന്ന വാർത്തകൾ എഐ അവതാരകൻ തന്നെ അവതരിപ്പിയ്ക്കുന്ന മാതൃകയാണ് റോയിട്ടേഴ്സ് വിജയകരമായി പരീക്ഷിച്ചിരിയ്ക്കുന്നത്. വാർത്ത രൂപപ്പെടുത്തുന്നത് മുതൽ അവതരണം വരെ മുഴുവൻ ജോലികളും എഐ നിയന്ത്രണത്തിലാണ്. ചൈനയിലെ സിൻഹുവ വാർത്താ ഏജൻസിയെ എഐ വാർത്ത അവതാരകനെ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും മനുഷ്യ റിപ്പോർട്ടർമാർ ഒരുക്കിയ വാർത്തയായിരുന്നു ഈ എഐ അവതാരകൻ അവതരിപ്പിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :