അനുബന്ധ വാര്‍ത്തകള്‍
- ബോളിവുഡിൽ അവസരം ലഭിയ്ക്കും എന്ന് പറഞ്ഞ് ഹോട്ടലിലെത്തിച്ചു, ടെലിവിഷൻ താരത്തെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
- 9,2000കോടി കുടിശിക വെള്ളീയാഴ്ച അർധരാത്രി തീർക്കണമെന്ന് അന്ത്യശാസനം
- മുടി ചീകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും !
- വീട്ടിൽനിന്നും ആദ്യം ഒഴിവാക്കേണ്ടത് ഈ സധനങ്ങൾ, അറിയൂ !
- നയൻതാരയും വിജയ് സേതുപതിയും, സമാന്തയും, ത്രികോണ പ്രണയകഥയുമായി വിഘ്നേഷ് ശിവൻ വരുന്നു !
ഇനിയും ഇളവുകൾ നൽകില്ല, ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്
ഡൽഹി: ആധാറുമായി ബന്ധിപ്പിയ്ക്കാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പിന്റെ അന്ത്യ ശാസനം. മാർച്ച് 31 വരെയാണ് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിയ്ക്കുന്നതിന് കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരിയ്ക്കുന്നത്. ഇതിനകം നിരവധി തവണ സമയം നീട്ടി നൽകിയതോടെയാണ് ആദായ നികുതി വാകുപ്പ് അന്ത്യ ശാസനം നൽകിയിരിയ്ക്കുന്നത്.
2020 മാർച്ച് 31 ശേഷം ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് സമയം നീട്ടി നൽകില്ല. ലിങ്ക് ചെയ്യാത്ത പക്ഷം പാൻകാർഡുകൾ റദ്ദാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടമകൾ തന്നെയായിരിയ്ക്കും ഉത്തരവാദികൾ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് നേരത്തെ നിരവധി തവണ കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നു. രാജ്യത്ത് 17.57 കോടി ആളുകൾ ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്തിട്ടില്ല എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്.