സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (20:35 IST)
മൈസൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയെയാണ് ആക്രമിച്ചത്. മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി മൈസൂരിലെ സ്വകാര്യ കേളേജ് വിദ്യാര്‍ത്ഥിനിയാണ്.
ബൈക്കില്‍ പോകുമ്പോള്‍ ആറംഗ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബോധരഹിതരായി കണ്ടെത്തപ്പെട്ട ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.