തിരുവനന്തപുരം|
എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (08:53 IST)
ഞായറാഴ്ച രാവിലെ ആറ്റിങ്ങലില്‍ അര ടണ്‍ കഞ്ചാവ് പിടിച്ചു. ആറ്റിങ്ങല്‍ കോരാണിക്കടുത്ത് വച്ച് കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുവന്ന
കഞ്ചാവാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യു.പി സ്വദേശികളെ പിടികൂടിയിട്ടുണ്ട്. മൈസൂരില്‍ നിന്നാണ് കഞ്ചാവ് പ്രത്യേക അറയിലാക്കി കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് സ്വദേശിയെ പോലീസ് തെരയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത് കൊണ്ടുവന്നതെന്ന് സൂചനയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പും ആറ്റിങ്ങലില്‍ നിന്ന് കിലോ കഞ്ചാവ് പിടിച്ചിരുന്നു.ചില്ലറ വിപണിയില്‍
കോടികളുടെ വില വരുന്നതാണ് ഈ കഞ്ചാവെന്ന് പോലീസ് സൂചിപ്പിച്ചു.
ബംഗളൂരുവില്‍ നടന്ന മയക്കു മരുന്ന് വേട്ടയെ തുടര്‍ന്ന് സംസ്ഥാനമൊട്ടുക്ക്
നടത്തിയ വാഹന പരിശോധനയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.