അലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥ്യവും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (12:20 IST)
അലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥ്യവും. ആലപ്പുഴ മണ്ണഞ്ചേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും എത്തിച്ചു.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായത്. ചോറിനൊപ്പം മോരുകറിയും കടലക്കറിയുമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :