ട്രെയിൻ തട്ടി മരിച്ച ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് ഞെട്ടി റെയിൽവേ പോലീസ്!! അമ്പരപ്പ്

റെയിൽവേസ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും ഭിക്ഷയെടുത്താണ് ബിർഭിചന്ദ് ആസാദ് ജീവിച്ചിരുന്നത്.

റെയ്നാ തോമസ്| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2019 (13:20 IST)
വെള്ളിയാഴ്‌ച രാത്രി ട്രെയിൻ തട്ടി മരിച്ച 82 കാരനായ ഭിക്ഷക്കാരന്റെ സമ്പാദ്യം കണ്ട് ഞെട്ടി റെയിൽവേ പോലീസ്. ബിർഭിചന്ദ് ആസാദ് എന്ന ഭിക്ഷക്കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഗൊവാന്ദി റെയിൽവേ സ്റ്റേഷന് സമീപമാണ് ബിർഭിചന്ദ് താമസിച്ചിരുന്നത്. റെയിൽവേസ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും ഭിക്ഷയെടുത്താണ് ബിർഭിചന്ദ് ആസാദ് ജീവിച്ചിരുന്നത്.

ബിർഭിചന്ദ് അപകടത്തിൽ മരിച്ച ശേഷം അയാൾ താമസിച്ചിരുന്ന കുടിലിൽ റെയിൽവേ പോലീസ് എത്തി. അവിടെയെത്തിയ ഉദ്യോദസ്ഥർ നിരവധി ചാക്കുകളിലായി സൂക്ഷിച്ചു വെച്ചിരിക്കുന്ന നാണയത്തുട്ടുകളാണ് കണ്ടത്. ആറ് മണിക്കൂർ എടുത്താണ് ഉദ്യോഗസ്ഥർ അവ എണ്ണി തിട്ടപ്പെടുത്തിയത്. ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നാണത്തുട്ടുകൾ എണ്ണിയപ്പോൾ കിട്ടിയത് 1.77 ലക്ഷം രൂപ.

മുംബൈയിലെ വിവിധ ബാങ്കുകളിലായി ബിർഭിചന്ദ് നടത്തിയിട്ടുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ രസീതുകളും റെയിൽവേ പോലീസ് കണ്ടെത്തി. 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകൾ ബിർഭിചന്ദിനുണ്ടെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. കൂടാതെ പാൻ കാർഡ്, ആധാർ കാർഡ്, മുതിർന്ന പൗരനാണെന്ന് തെളിയിക്കുന്ന കുർള തഹസിൽദാർ നൽകിയ സീനിയർ സിറ്റിസൺസ് കാർഡ് എന്നിവയും പോലീസ് കണ്ടെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :