രാഹുൽ ഗാന്ധി ബാങ്കോംഗിൽ, തെരഞ്ഞെടുപ്പ് കാലത്തെ വിദേശയാത്ര വിവാദത്തിൽ; സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ഒക്റ്റോബർ 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രാഹുലിന്‍റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമർശനം.

തുമ്പി എബ്രഹാം| Last Modified ഞായര്‍, 6 ഒക്‌ടോബര്‍ 2019 (11:32 IST)
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ ചൊല്ലി വിവാദം കൊഴുക്കുന്നു. രാഹുൽ ബാങ്കോക്കിലേക്ക് പോയതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഒക്റ്റോബർ 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രാഹുലിന്‍റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമർശനം. ഇതിന് പുറമെ കേരളത്തിൽ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പും നടക്കുന്നു.

വയനാട് എംപി എന്ന നിലയിൽ കേരളത്തിലും ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ കിട്ടില്ലെന്നും ആക്ഷേപമുണ്ട്. ശനിയാഴ്ചയാണ് രാഹുൽ ​ഗാന്ധി ബാങ്കോംഗിലേക്ക് പോയത്. എന്നാൽ, പത്താം തീയതി മുതൽ പത്തു ദിവസം രാഹുൽ പ്രചാരണത്തിനെത്തുമെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :