ബിജ്നോർ|
jibin|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (20:34 IST)
ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറി പത്താം ക്ലാസുകാരിയുടെ നെറുകയിൽ പതിനെട്ടുകാരന്‍ സിന്ദൂരം തൊടുവിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിലെ സ്കൂളിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ഇതേ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന സോനു കുമാറിന്റെ പേരിൽ പൊലീസ് കേസെടുത്തു.
ദലിത് സമുദായത്തിൽ പെട്ട പെൺകുട്ടിയും സോനുവും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ച സോനു പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അതിനിടെ ജാതി പ്രശ്നത്തില്‍ ഇരുവരും തമ്മിലുള്ള ബന്ധം തുടരാന്‍ അടുപ്പക്കാര്‍ സമ്മതിച്ചുമില്ല. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്‌ച സോനു സ്‌കൂളില്‍ എത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു. ടീച്ചർ തടയാൻ ശ്രമിച്ചപ്പോൾ തന്റെ ദത്തുപുത്രിയായ സഹോദരിക്ക് രാഖി കെട്ടിക്കൊടുക്കാൻ വന്നതാണെന്നു പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ അടുത്തെത്തി പോക്കറ്റിൽ ഒളിപ്പിച്ചു വച്ചിരുന്ന സിന്ദൂരം പെൺകുട്ടിയുടെ നെറ്റിയിൽ തൊടുവിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സോനു കുമാറിന്റെ പേരിൽ പൊലീസ് കേസെടുത്തു. ജാതി പ്രശ്‌നത്തില്‍ കമിതാക്കള്‍ കൊല്ലപ്പെടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. നേരത്തെ നിരവധി കമിതാക്കള്‍ ഇതേ കാരണത്താല്‍ പലയിടത്തും കൊല്ലപ്പെട്ടിരുന്നു.