കണ്ണൂര്‍|
jibin|
Last Modified വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (17:48 IST)
പരീക്ഷയില്‍ തോല്‍ക്കുക സര്‍വ്വ സാധാരണമാണ്. പഠിക്കാതെ മാത്രമല്ല പഠിച്ചിട്ട് പരീക്ഷയെഴുതിയിട്ടുപോലും തോല്‍ക്കുന്നവരുണ്ട്. എന്നാല്‍ കണ്ണൂരില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്തികളെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി പാന്റഴിപ്പിച്ചാണ് അധ്യാപകന്‍ ശിക്ഷിച്ചത്. കണ്ണൂരിലെ കണിച്ചാര്‍ പഞ്ചായത്തിലെ സ്വകാര്യ സ്കൂളിലാണ് അധ്യാപകവൃത്തിയെ നാണിപ്പിക്കുന്ന പ്രവൃത്തി ഉണ്ടായിരിക്കുന്നത്.
ഇവിടുത്തെ സ്വകാര്യ സ്കൂളില്‍ നടത്തിയ ഓണപ്പരീക്ഷയില്‍ തോറ്റ മൂന്ന് എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്കാണ് ഈ ദിരനുഭവം ഉണ്ടായത്. ക്ലാസില്‍ പരസ്യമായി പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് വസ്ത്രമഴിപ്പിച്ച് അപമാനിക്കുകയായിരുന്നു അധ്യാപകന്‍ ചെയ്തത്.
പെണ്‍കുട്ടികള്‍ തലതാഴ്ത്തിയപ്പോള്‍ നേരെ നോക്കാനും അധ്യാപകന്‍ പറഞ്ഞത്രേ. വിദ്യാര്‍ഥികളുടെ പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും സ്കൂളില്‍ പരിശോധന നടത്തി. വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.