അവള്‍ക്ക് മകനെ മതിയായിരുന്നു; നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ജയ്പൂര്‍| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (08:12 IST)
നാലുമാസം പ്രായമുള്ള മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാജസ്ഥാനില ജയ്‌പുരില്‍ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നേഹ ഗോയല്‍ (35) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിട്ട് പെണ്‍കുഞ്ഞ് ഉണ്ടായതിലുള്ള മനോവിഷമമാണ് യുവതിയെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടുവയസ്സുള്ള പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ നേഹ രണ്ടാംതവണയും പെണ്‍കുഞ്ഞ് ഉണ്ടായതിന്റെ മനോവിഷമത്തിലാണ് കൊല നടത്തിയത്. ഇക്കാര്യം ഇവര്‍ സമ്മതിക്കുകയും ചെയ്തു. കുഞ്ഞിനെ അപായപ്പെടുത്തി എ സിയില്‍ ഉപേക്ഷിച്ച ശേഷം കാണാനില്ലെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. രക്തസാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം കൃത്യമായ തെളിവുകളോടെ വ്യാഴാഴ്ചയാണ് നേഹയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :