ന്യൂഡല്‍ഹി|
priyanka|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (18:19 IST)
വിജയദശമി ദിനമായ ഒക്ടോബര്‍ 11 മുതല്‍ കാക്കി നിക്കറണിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണികാണാന്‍ കിട്ടില്ല. 90 വര്‍ഷത്തെ പഴക്കമുള്ള കാക്കി നിക്കര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാന്‍ ആര്‍എസ്എസ് തിരഞ്ഞെടുത്ത നല്ല ദിവസം വിജയദശമിയാണ്.
രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്നുള്ള തുണി ഉപയോഗിച്ച് രണ്ടു ലക്ഷം പാന്റുകളാണ് ആദ്യ പടിയായി ആര്‍എസ്എസ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൊത്തം ആവശ്യമുള്ള ഏഴു ലക്ഷം പാന്റുകള്‍ ഉടന്‍ തയ്യാറാക്കാനാണ് നേതൃത്വത്തിന്റെ പദ്ധതി. 250 രൂപയാണ് പാന്റിന്റെ വില. സംഘടനയുടെ സ്ഥാപകദിനമായതിനാലാണ് വിജയ ദശമി ദിനം തന്നെ പുതിയ യൂണിഫോം അണിയാന്‍ ആര്‍എസ്എസ് തിരഞ്ഞെടുത്തത്.