ചെന്നൈ|
Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (10:52 IST)
പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അന്തരിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
മലയാളം ഉള്‍പ്പടെ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 125 ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 ല്‍ നെഞ്ചത്തൈ കിള്ളാതെ എന്നി ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.
മലയാളത്തില്‍ പി എന്‍ മേനോന്‍, ഭരതന്‍, പദ്മരാജന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ആറ് സിനിമകള്‍ സ്വന്തമായി സംവിധാനം ചെയ്തു. മലയാളത്തില്‍ കുട്യേടത്തി, ലോറി, തകര, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, നവംബറിന്റെ നഷ്ടം, ഡെയ്‌സി, ഒരുക്കം തമിഴില്‍ നെഞ്ചത്തൈ കിള്ളാതെ, ഉല്ലാസപറകള്‍, വസന്തകാല പറവകള്‍, ജോണി, നടികന്‍, ജീന്‍സ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു അശോക് കുമാര്‍.
1969 ലും 1973 ലും 1977 ലും മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡ് അദ്ദേഹം നേടി. നെഞ്ചത്തൈ കിള്ളാതെ(1980), അന്ന് പെയ്ത മഴയില്‍(1988) എന്നീ ചിത്രങ്ങളിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.