കോവിഡ് മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളെ! ജാഗ്രത

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 7 മെയ് 2021 (13:34 IST)

കോവിഡ് രണ്ടാം തരംഗം ഇന്ത്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. രോഗികളുടെ എണ്ണവും മരണസംഖ്യയും അതിവേഗം ഉയരുന്നു. ശ്മശാനങ്ങള്‍ നിറയുന്നു. ഓക്‌സിജനായി രോഗികള്‍ കരയുന്നു. അതിനിടയിലാണ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പും ലഭിക്കുന്നത്.

മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്നാണ് മുന്നറിയിപ്പ്. അതീവ ജാഗ്രത വേണം. ആദ്യ തരംഗം പ്രായമായവരിലാണ് കൂടുതല്‍ ബാധിച്ചത്. രണ്ടാം തരംഗത്തില്‍ യുവാക്കളും രോഗബാധിതരായി. മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

മൂന്നാം തരംഗം ഉറപ്പാണെന്ന് ആരോഗ്യവിദഗ്ധര്‍ കേന്ദ്രത്തെ അറിയിച്ചു. 'മൂന്നാം കോവിഡ് തരംഗം ഉറപ്പാണ്, അതിനായി സജ്ജമായിരിക്കണം,' പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വി.വിജയരാഘവന്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ രോഗവ്യാപനം അതിരൂക്ഷമായേക്കും. എന്നാല്‍, മൂന്നാം തരംഗം എപ്പോള്‍ എന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പ്. വൈറസിന്റെ വ്യാപനശേഷി വര്‍ധിച്ചതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :