അഭിറാം മനോഹർ|
Last Modified വ്യാഴം, 18 നവംബര്‍ 2021 (16:36 IST)
ഭൂട്ടാനിലും കടന്നുകയറ്റം നടത്തി
ചൈന ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ദോക്‌ലാമിൽ ഭൂട്ടാൻ ഭാഗത്ത് ചൈന നാല് ഗ്രാമങ്ങൾ പണികഴിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 100 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്.
2017ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായ ദോക്‌ലാമിന് സമീപമാണ് ചൈനീസ് കടന്നുകയറ്റമുണ്ടായിരിക്കുന്നത്. 2020 മെയ്-2021 നവംബർ മാസ കാലയളവിലാണ് ഗ്രാമങ്ങൾ നിർമിച്ചിരിക്കുന്നത്. ഭൂട്ടാന് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കൈയ്യേറി ഗ്രാമങ്ങൾ പണിതിരിക്കുന്നത്.