ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്; പകരംവീട്ടുമോ ഇന്ത്യ?

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (11:42 IST)

ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനോട് തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പകരംവീട്ടാനുള്ള അവസരമാണിത്. ജയ്പൂരിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. നവംബര്‍ 19, 21 ദിവസങ്ങളിലായാണ് ടി 20 പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍. രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. രാഹുല്‍ ദ്രാവിഡ് ആണ് ഇന്ത്യന്‍ പരിശീലകന്‍. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന പിച്ചില്‍ ടോസ് നിര്‍ണായകമാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :