1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Smith names the indian batsman who impressed him

ഏറ്റവുമധികം മതിപ്പ് തോന്നിയ ഇന്ത്യൻ താരം അയാളെന്ന് സ്റ്റീവ് സ്മിത്ത്

കരിയർ
കരിയറിൽ ഏറ്റവുമധികം മതിപ്പ് തോന്നിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ ഇൻസ്റ്റാഗ്രാം ലൈവിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
ഇന്ത്യൻ താരങ്ങളിൽ ഏറ്റവും അധികം മതിപ്പ് ഏത് താരത്തിനോടാണ് തോന്നിയിട്ടുള്ളതെന്നായിരുന്നു ആരാധകന്റെ ചോദ്യം. സച്ചിനടക്കം പല ഇതിഹാസതാരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ താരമായ കെ എൽ രാഹുലിന്റെ പേരാണ് സ്മിത്ത് തിരഞ്ഞെടുത്തത്. രാഹുൽ മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ പ്രകടനത്തിൽ വളരെയധികം മതിപ്പ് തോന്നിയിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞു.
അടുത്ത ലേഖനം
തിരിച്ചുവരവിൽ റയൽ മാഡ്രിഡിന് ജയം, അത്‌ലറ്റിക്കോയ്ക്ക് സമനില