1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. China News

ചൈനയിലെ ന്യുമോണിയ ബാധ: സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം

China News
ചൈനയില്‍ ന്യുമോണിയ ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്രനിര്‍ദേശം. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. മുന്‍കരുതലെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
 
ആശുപത്രികളില്‍ കിടക്ക, മരുന്നുകള്‍, വാക്സിനുകള്‍, ഓക്സിജന്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
അടുത്ത ലേഖനം
സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി