ചൈനയ്ക്ക് ബദല്‍ സൈനിക സഖ്യമൊരുക്കാന്‍ ഇന്ത്യ, കടലില്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ കരുത്തുകൂട്ടൂം

ഭുവനേശ്വർ| VISHNU N L| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (19:21 IST)
പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യാനും വിവിധ രാജ്യങ്ങൾക്ക് സൈനിക പരിശീലനം നല്‍കാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ 38 രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സൈനിക സംഘങ്ങളെ അയയ്ക്കുമെന്നും ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുമെന്നും അറിയിച്ചത് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഈ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

മറ്റു രാജ്യങ്ങൾക്കിടയിൽ മേൽക്കോയ്മ നേടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, സൗഹൃദത്തിലൂടെയും സഹകരണത്തിലൂടെയും ശക്തി വർദ്ധിപ്പിക്കുവാൻ ശ്രമിക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നാവികപരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
300-400 നോട്ടിക്കൽ മൈലിനുള്ളിൽ 40ഓളം ഇന്ത്യൻ കപ്പലുകൾ നിയോഗിക്കുന്നതോടെ ബ്ലൂ നേവി എന്ന ആശയം പ്രായോഗികമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :