വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (09:54 IST)
ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഈ ആഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കും. രാജ്യത്ത് രോഗബാധിതരുടെ എണ്ണം പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിലാണ് എന്നത് കേന്ദ്ര സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഗബാധിതരാകുന്നവരില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്നും നേരൊടേണ്ടിവരുന്നത് അടക്കമുള്ള പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയാകും.
അടുത്ത ഘട്ട സാമ്പത്തിക പക്കേജിനെ കുറിച്ചും ചർച്ചകൾ നടക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രിയ്ക്ക് മുന്നിൽ വയ്ക്കാം. ഇതിനോടൊപ്പം തന്നെ അടുത്ത അൺലോക്ക് ഘട്ടത്തിലെ ഇളവുകളെ കുറിച്ചും യോഗം ചർച്ച ചെയ്യും. രാജ്യത്ത് കൊവിഡ് ബാധിത,രുടെ എണ്ണം 54 ലക്ഷം കടന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.