VISHNU N L|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (09:43 IST)
ലോക വ്യോമഗതാഗത മേഖലയില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ അമേരിക്കയേയും ചൈനയേയും പിന്തള്ളി
ഇന്ത്യ ഒന്നാമത്. ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചയാണ് മറ്റ് രാജ്യങ്ങളെ പിന്തള്ളിയിരിക്കുന്നത്. ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 16.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചതായാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട)റിപ്പോര്‍ട്ട് പറയുന്നത്.
വ്യോമയാന മേഖലയില്‍ മുന്‍പന്തിയിലുള്ള ഏഴു രാജ്യങ്ങളിലെ സര്‍വേ റിപ്പോര്‍ട്ടാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ചൈന 12.10 ശതമാനവും റഷ്യ 10 ശതമാനവും വളര്‍ച്ചയാണു കൈവരിച്ചത്. ആഗോള ആഭ്യന്തര വ്യോമ ഗതാഗത ശരാശരി വളര്‍ച്ച 6.5 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 5.3 ശതമാനമായിരുന്നു. ഈ മേഖലയില്‍ ഇപ്പോള്‍ ഇന്ത്യയാണ് വന്‍ ശക്തിയായിരിക്കുന്നത്.